കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന
കന്യകാമറിയമേ, അപേക്ഷയുമായി വരുന്ന കുഞ്ഞിനെ ഉപേക്ഷിക്കാത്ത മാതാവേ, സ്നേഹംനിറഞ്ഞ അമ്മേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാവുന്ന കൈകളും ഉളള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കേണമേ. ഞാനെത്ര നിസ്സഹായനാണെന്ന് നീ അറിയുന്നു. എന്റെ വേദന നീ ഗ്രഹിക്കുന്നു. ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ മറിയമേ, എന്റെ ജീവിതത്തിന്റെ നാട ഞാൻ നിന്നെ ഭരമേൽപ്പിക്കുന്നു. നീ ആകുന്നു എന്റെ ശരണം. തിന്മപ്പെട്ട ശക്തികൾക്ക് അത് നിന്നിൽനിന്ന് തട്ടിയെടുക്കാൻ ആവില്ല എന്ന് ഞാൻ ധൈര്യപ്പെടുന്നു. നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കൽനിന്നുള്ള മധ്യസ്ഥ ശക്തിയാലും ഈ കുരുക്ക് നീ കയ്യിലെടുക്കണമെ.
(ഇവിടെ ആവശ്യം പറയുക.)
"ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേക്കുമായി അഴിച്ചു കളയണമെ. നീ ആകുന്നു എന്റെ ശരണം. എനിക്ക് തരുന്ന ഏക ആശ്വാസവും എന്റെ ബലഹീനതയും ശാക്തീകരണവും എന്റെ ദാരിദ്ര്യത്തിന്റെ നിർമ്മാർജ്ജനവും ക്രിസ്തുവിനോടൊപ്പം ബന്ധങ്ങളിൽ നിന്നുള്ള മോചനവുമായ മാതാവേ, ഈ അപേക്ഷ കേൾക്കണമേ. വഴി നടത്തേണമേ, സംരക്ഷിക്കണമേ." ആമേൻ.
A prayer that Gives the Hope of good things happening & the satisfaction of asking the right person for the same.
ReplyDeleteThanks NIMMU, for Sharing this. 🙏🙏🙏