സങ്കീർത്തനം 91 കർത്താവിൻറെ സംരക്ഷണം

1.അത്യുന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവനും സർവ്വശക്തന്റെ തണലിൽ കഴിയുന്നവനും,
2.കർത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
3.അവിടുന്ന് നിന്നെ വേടന്റെ കെണിയിൽ നിന്നും മാരകമായ മഹാമാരിയിൽ നിന്നും രക്ഷിക്കും.
4.തന്റെ തൂവലുകൾ കൊണ്ട് അവിടുന്ന് നിന്നെ മറച്ചു കൊള്ളും, അവിടുത്തെ ചിറകുകളുടെ കീഴിൽ നിനക്ക് അഭയം ലഭിക്കും. അവിടുത്തെ വിശ്വസ്തത നിനക്ക് കവചയും പരിചയും ആയിരിക്കും.
5.രാത്രിയിലെ ഭീകരതയെയും പകൽ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ട.
6. ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും
നട്ടുച്ചയ്ക്ക് വരുന്ന വിനാശത്തെയും നീ പേടിക്കേണ്ടാ.
7. നിൻറെ പാർശ്വങ്ങളിൽ ആയിരങ്ങൾ മരിച്ചു വീണേക്കാം, നിൻറെ വലതുവശത്ത് പതിനായിരങ്ങളും, എങ്കിലും, നിനക്ക് ഒരു അനർത്ഥവും സംഭവിക്കുകയില്ല.
8. ദുഷ്ടരുടെ പ്രതിഫലം നിൻറെ കണ്ണുകൾ കൊണ്ട് തന്നെ നീ കാണും.
9. നീ കർത്താവിൽ ആശ്രയിച്ചു; അത്യുന്നതനിൽ നീ വാസമുറപ്പിച്ചു.
10. നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല. ഒരു അനർത്ഥവും നിന്റെ കൂടാരത്തിൽ സമീപിക്കുകയില്ല.
11. നിന്റെ വഴികളിൽ നിന്നെ കാത്തു പാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോടു കല്പിക്കും.
12. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
13. സിംഹത്തിന്റെയും അണലിയുടെയും മേൽ നീ ചവിട്ടി നടക്കും; യുവസിംഹത്തെയും സർവപ്പത്തെയും നീ ചവിട്ടി മെതിക്കും.
14. അവൻ സ്നേഹത്തിൽ എന്നോട് ഒട്ടി നിൽക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും; അവൻ എന്റെ നാമം അറിയുന്നത് കൊണ്ട് ഞാൻ അവനെ സംരക്ഷിക്കും.
15. അവൻ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ ഉത്തരമരുളും; അവൻറെ കഷ്ടതയിൽ ഞാൻ അവനോടു ചേർന്ന് നിൽക്കും. ഞാൻ അവനെ മോചിപ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യും.
16. ദീർഘായുസ്സ് നൽകി ഞാൻ അവനെ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാൻ അവനു കാണിച്ചു കൊടുക്കും.

Comments

Post a Comment

Popular posts from this blog

പ്രകാശത്തിൻറെ രഹസ്യങ്ങൾ

കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന