മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന
മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ.
വിശുദ്ധ മിഖായേൽ മാലാഖേ, സ്വർഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നത ശക്തികളോടും അധികാരികളോടും, ഇരുളടഞ്ഞ ലോകത്തിലെ ഭരണകർത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുളള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വിലകൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ, പിശാചിന്റെ ക്രൂര ഭരണത്തിൽനിന്നും രക്ഷിക്കുവാൻ വന്നാലും. അങ്ങയെയാണല്ലോ തിരുസഭ തന്റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കർത്താവ് രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെയാണല്ലോ. ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ അടിമപ്പെടുത്തുവാൻ സമാധാന ദാതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ. അവൻ ഒരിക്കലും മനുഷ്യരെ അടിമപ്പെടുത്തുകയോ, തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥനകൾ അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയിൽ സമർപ്പിച്ചാലും. അവിടുത്തെ കരുണ ഞങ്ങളുടെമേൽ വേഗം ഉണ്ടാകുമാറാകട്ടെ. ദുഷ്ട ജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവന്റെ കൂട്ടുകാരെയും പിടിച്ചു ബന്ധിക്കുകയും, അഗാധ പാതാളത്തിൽ ഇട്ട് അടയ്ക്കുകയും ചെയ്യണമേ. അവൻ ഒരിക്കലും ജനങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. ആമേൻ.
Comments
Post a Comment