കുടുംബറാണിയോടുളള ജപം

ദൈവത്തിൻറെ അമലോത്ഭവ ജനനിയും കന്യകയും മാതാവുമായ മറിയമേ, നീ ഞങ്ങളുടെ അമ്മയും നാഥയും മധ്യസ്ഥയുമായി ഞങ്ങൾ ഏറ്റുപറയുന്നു. സ്നേഹം നിറഞ്ഞ അമ്മേ, ഞങ്ങളുടെ കുടുംബത്തെ പകർച്ചവ്യാധികളിൽ നിന്നും, ഇടിയിൽ നിന്നും,  പെരും കാറ്റിൽനിന്നും, പാഷാണ്ഡ സിദ്ധാന്തങ്ങളിൽനിന്നും, പിശാചുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും, ശത്രുക്കളുടെ ദുഷ്ടതയിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷിച്ചുകൊള്ളണമെ.

ഓ മറിയമേ, ഈ ഭവനത്തിൽ പാർക്കുന്ന എല്ലാവരെയും അങ്ങ് കാത്ത് സംരക്ഷിച്ചുകൊള്ളണമെ. അവർ പുറത്ത് സഞ്ചരിക്കുമ്പോഴും തിരിച്ചുവരുമ്പോഴും എല്ലാവിധ ആത്മീകവും ശാരീരികവുമായ എല്ലാവിധ ആപത്തുകളിൽനിന്നും, അപകടങ്ങളിൽനിന്നും കാത്തു സംരക്ഷിച്ച്, ദൈവത്തെ സേവിച്ച് അവിടുത്തെ പ്രസാദവരത്തിൽ മരിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങൾക്കെല്ലാവർക്കും തന്നരുളണമേ ആമേൻ.

1 സ്വ. 1 നന്മ. 1 ത്രി.

courtesy: ലൂസി ചേടത്തി

Book version:-
––––––––––
ദൈവത്തിൻറെ അമലോത്ഭവ ജനനി, മാധുര്യവും കരുണയും നിറഞ്ഞ അമ്മേ, അങ്ങയെ ഈ ഭവനത്തിന്റെ അമ്മയും നാഥയും സംരക്ഷകയുമായി ഞങ്ങൾ ഏറ്റുപറയുന്നു. സ്നേഹംനിറഞ്ഞ അമ്മേ, ഈ ഭവനത്തെ പകർച്ചവ്യാധികളിൽ നിന്നും അഗ്നിബാധയിൽ നിന്നും ഇടയിലും കൊടുങ്കാറ്റിൽ നിന്നും പാഷാണ്ഡ സിദ്ധാന്തങ്ങളിൽനിന്നും ശത്രുക്കളുടെ ദുഷ്ടതയിൽ നിന്നും കള്ളന്മാരുടെ ശല്യങ്ങളിൽ നിന്നും പിശാചുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും അങ്ങ് കാത്തുരക്ഷിക്കണമെ.

ഓ മറിയമേ! ഈ ഭവനത്തിൽ പാർക്കുന്ന എല്ലാവരെയും അങ്ങ് കാത്തുപരിപാലിക്കണമേ. ഞങ്ങൾ പുറത്ത് സഞ്ചരിക്കുമ്പോഴും തിരിച്ചുവരുമ്പോഴും അങ്ങ് ഞങ്ങളെ കാത്തുകൊള്ളുകയും പെട്ടെന്നുള്ള മരണത്തിൽ നിന്നും ശാരീരികവും ആത്മീയവുമായ സകല അപകടങ്ങളിൽനിന്നും ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ.

അമ്മേ, ഞങ്ങളെയും ഞങ്ങൾക്കുള്ളവരെയും എല്ലാ വിപത്തുകളിൽനിന്നും സദാ അങ്ങ് പരിരക്ഷിക്കുകയും ദൈവത്തെ സേവിച്ച് നിർമ്മലരായി ജീവിച്ച് അവിടുത്തെ പ്രസാദത്തിൽ മരിക്കുവാനുള്ള വരം ലഭിക്കുന്നതിന് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കുകയും ചെയ്യണമേ. ആമേൻ.

Comments

Popular posts from this blog

സങ്കീർത്തനം 91 കർത്താവിൻറെ സംരക്ഷണം

പ്രകാശത്തിൻറെ രഹസ്യങ്ങൾ

കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന