പ്രകാശത്തിൻറെ രഹസ്യങ്ങൾ
പ്രകാശത്തിൻറെ രഹസ്യങ്ങൾ
1) യേശുവിൻറെ മാമോദീസാ
നമ്മുടെ കർത്താവായ ഈശോമിശിഹാ യോർദ്ദാൻ നദിയിൽ മാമോദിസ സ്വീകരിച്ചപ്പോൾ പരിശുദ്ധാത്മാവ് അവിടുത്തെ മേൽ എഴുന്നള്ളി വന്നതിനെയും ഇവൻ എന്റെ പ്രിയപുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് സ്വർഗ്ഗത്തിൽനിന്ന് അരുളപ്പാടുണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം
1 സ്വ. 10 നന്മ. 1 ത്രിത്വ.
2) കാനായിലെ അത്ഭുതം
നമ്മുടെ കർത്താവായ ഈശോമിശിഹാ കാനായിലെ കല്യാണ വിരുന്നിൽ വച്ച് തന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ അപേക്ഷ സ്വീകരിച്ച് അത്ഭുതകരമായി വെള്ളം വീഞ്ഞാക്കി തന്റെ മഹത്വം വെളിപ്പെടുത്തിയതിനെ കുറിച്ച് നമുക്ക് ധ്യാനിക്കാം.
1 സ്വ. 10 നന്മ. 1 ത്രിത്വ.
3) ദൈവരാജ്യ പ്രഖ്യാപനം
നമ്മുടെ കർത്താവായ ഈശോമിശിഹാ ദൈവരാജ്യത്തിന്റെ ആഗമനം അറിയിച്ചുകൊണ്ട് അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ എന്ന് ആഹ്വാനം ചെയ്തതിനെ കുറിച്ച് നമുക്ക് ധ്യാനിക്കാം.
1 സ്വ. 10 നന്മ. 1 ത്രിത്വ.
4) യേശുവിൻറെ രൂപാന്തരീകരണം
നമ്മുടെ കർത്താവായ ഈശോമിശിഹാ താബോർ മലയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ രൂപാന്തരപ്പെട്ടതിനെയും ഇവന് എന്റെ പ്രിയപുത്രൻ ആകുന്നു. ഇവനെ നിങ്ങൾ ശ്രവിക്കുവിൻ എന്ന സ്വർഗീയ അരുളപ്പാടുണ്ടായതിനെയും കുറിച്ച് നമുക്ക് ധ്യാനിക്കാം.
1 സ്വ. 10 നന്മ. 1 ത്രിത്വ.
5) പരിശുദ്ധ കുർബാന സ്ഥാപനം
നമ്മുടെ കർത്താവായ ഈശോമിശിഹാ അന്ത്യ അത്താഴവേളയിൽ നമ്മോടുള്ള സ്നേഹത്തിന്റെ ഉടമ്പടിയായി തന്റെ ശരീരരക്തങ്ങൾ പങ്കുവച്ചു നല്കുന്ന പരിശുദ്ധ കുർബാന സ്ഥാപിച്ചതിനെ കുറിച്ച് നമുക്ക് ധ്യാനിക്കാം.
1 സ്വ. 10 നന്മ. 1 ത്രിത്വ.
Comments
Post a Comment