എത്രയും ദയയുള്ള മാതാവേ

എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തിൽ ഓടിവന്നു നിന്റെ സഹായംതേടി നിന്റെ മാധ്യസ്ഥം അപേക്ഷിച്ചവരിൽ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമേ, കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ചു കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂർവ്വം കേട്ടരുളേണമേ. ആമേൻ.

Comments

Popular posts from this blog

സങ്കീർത്തനം 91 കർത്താവിൻറെ സംരക്ഷണം

പ്രകാശത്തിൻറെ രഹസ്യങ്ങൾ

കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന