പരിശുദ്ധ കന്യകാ മാതാവിന്റെ ജപമാല

പ്രാരംഭം പ്രാർത്ഥന

അളവില്ലാത്ത സകല നന്മസ്വരൂപനായായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ, എളിയവരും നന്ദിയറ്റ പാപികളുമായ ഞങ്ങൾ നിസ്സീമ പ്രതാപവാനായ അങ്ങേ തിരു സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിൽ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി ജപമാല അർപ്പിക്കുവാൻ ഞങ്ങളാഗ്രഹിക്കുന്നു. ഈ അർപ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കർത്താവെ, ഞങ്ങളെ സഹായിക്കണമേ.

വിശ്വാസപ്രമാണം:
സർവ്വശക്തനായ പിതാവും...

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ....

പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധമറിയമേ, ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിനു അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

1 നന്മ.

പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

1 നന്മ.

പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധമറിയമേ ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.

1 നന്മ.

1 ത്രി ത്വ.

(കൊന്തയുടെ ഓരോ ദശകവും കഴിഞ്ഞ് ചൊല്ലുന്ന ഫാത്തിമ സുകൃതജപം)

ഓ, എന്റെ ഈശോയെ, എന്റെ പാപങ്ങൾ ക്ഷമിക്കണമേ, നരകാഗ്നിയിൽ നിന്ന് എന്നെ രക്ഷിക്കണമേ, എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായം കൂടുതൽ ആവശ്യമുള്ള വരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ.

Comments

Popular posts from this blog

സങ്കീർത്തനം 91 കർത്താവിൻറെ സംരക്ഷണം

പ്രകാശത്തിൻറെ രഹസ്യങ്ങൾ

കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന