കുഞ്ഞുങ്ങളെ ലഭിക്കുവാൻ ദമ്പതികളുടെ പ്രാർത്ഥന
സ്നേഹപിതാവായ ദൈവമേ, ഞങ്ങളെ ദാമ്പത്യജീവിതത്തിൽ പ്രവേശിപ്പിച്ച അങ്ങയോട് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നന്നായി അറിയുന്ന കർത്താവേ, അങ്ങേക്ക് ഇഷ്ടമാണെങ്കിൽ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ. പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും നാഥനായ അങ്ങ്, ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും പൊറുത്തു ഞങ്ങളെ ആശീർവദിക്കണമെ. നിർമ്മല കന്യകയായിരുന്ന മറിയത്തെ അത്ഭുതകരമാംവിധം മാതാവാക്കി ഉയർത്തിയ ദൈവമേ, അബ്രാഹത്തെയും സാറായെയും വാർധക്യത്തിൽ മാതാപിതാക്കളാക്കിയ പിതാവേ, അങ്ങേക്ക് ഇഷ്ടമാണെങ്കിൽ ഞങ്ങൾക്കും മാതാപിതാക്കൾ ആകുവാനുള്ള അനുഗ്രഹം നൽകണമേ. ഒരു കുഞ്ഞിന്റെ നിർമ്മലമായ സാന്നിധ്യത്താലും സ്നേഹത്താലും ഞങ്ങളുടെ ജീവിതത്തെ ധന്യമാക്കണമേ. അങ്ങനെ അങ്ങയുടെ സ്നേഹാമൃതം ഈ ലോകത്തിൽ അനുഭവിച്ചു ധന്യരാകുവാൻ ഞങ്ങളെ അനുവദിക്കുകയും ചെയ്യണമേ. ആമേൻ.
(1സ്വ. 3 നന്മ. 1 ത്രിത്വ)
Comments
Post a Comment