കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന അമ്മയുടെ പ്രാർത്ഥന
സ്നേഹപിതാവായ ദൈവമേ, മാതൃത്വത്തിലൂടെ സൃഷ്ടികർമ്മത്തിൽ പങ്കാളിയാകുന്നതിന് അങ്ങ് എന്നെ ഒരുക്കി കൊണ്ടിരിക്കുകയാണല്ലോ. എന്റെ ഉദരത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന നവജീവനെ ഓർത്ത് നന്ദി പറയുന്നു. ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്ക് ഹാനികരമായ ചിന്തകളും, ഉത്കണ്ഠ, ആശങ്ക, ഭയം തുടങ്ങിയ വിപരീത വിചാരങ്ങളും എന്നിൽ നിന്നും അകറ്റിണമേ.
അങ്ങേ ദിവ്യാത്മാവാൽ എന്നെ പൂരിതയാക്കണമേ. സന്തോഷവും സ്നേഹവും സമാധാനവും നന്മയും ധൈര്യവും കൊണ്ടെന്നെ നിറയ്ക്കണമേ. ശിശുവിൻറെ ജനനം ആകാംക്ഷയോടെ കാത്തിരിക്കുന്ന എൻറെ ഭർത്താവിനെയും ബന്ധുമിത്രാദികളെയും അനുഗ്രഹിക്കണമേ. അങ്ങേ ദിവ്യസാന്നിധ്യശക്തിയാൽ ആവശ്യമായ ശുശ്രൂഷകളും പരിചരണവും സ്വീകരിച്ച് കുഞ്ഞിന് ജന്മം കൊടുക്കുവാൻ ഇടവരുത്തേണമേ. എൻറെ ഉദര ഫലത്തെ അനുഗ്രഹിക്കണമേ. ആമേൻ
(1സ്വ 3 നന്മ 1 ത്രിത്വ)
(ഗർഭിണി തൻറെ ഉദരത്തിൽ കൈകൾ വെച്ചു ദിവസവും പ്രാർത്ഥിക്കുക)
Comments
Post a Comment