തിരുരക്ത സംരക്ഷണ പ്രാർത്ഥന
കാൽവരിയിൽ എനിക്കുവേണ്ടി രക്തം ചിന്തി മരിച്ച യേശുവേ, എന്നെ വിലകൊടുത്തുവാങ്ങിയ യേശുവേ, അവിടുത്തെ അമൂല്യമായ തിരുരക്തം എന്നെ സകല പാപങ്ങളിൽനിന്നും രക്ഷിക്കുമല്ലോ. എൻറെ പഞ്ചേന്ദ്രിയങ്ങളേയും, ചിന്ത, ഭാവന, ബുദ്ധി, ഓർമ്മ, കല്പനാശക്തി, ഇച്ഛാശക്തി ഇവയെയും അവിടുത്തെ തിരുരക്തത്താൽ ഓരോ നിമിഷവും കഴുകണമേ. വിശുദ്ധീകരിക്കണമേ. ഞാൻ ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഓരോ പ്രവൃത്തി ചെയ്യുമ്പോഴും സഞ്ചരിക്കുമ്പോഴും അവിടുത്തെ തിരു രക്തത്തിന്റെ വലിയ സംരക്ഷണം നിരന്തരം എനിക്ക് നല്കണമേ. അങ്ങനെ ഞാൻ സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തു കൊണ്ട് അവിടുത്തെ പാതയിൽ സഞ്ചരിക്കുവാനും എപ്പോഴും അവിടുത്തോട് കൂടി ആയിരിക്കുവാനും ഇടയാകട്ടെ. ആമേൻ.
യേശുവേ, അവിടുത്തെ അമൂല്യമായ തിരുരക്തത്താൽ ഓരോ നിമിഷവും എന്നെ കഴുകണമേ. (മൂന്നുപ്രാവശ്യം)
Comments
Post a Comment