ബന്ധന പ്രാർത്ഥന

ബന്ധന പ്രാർത്ഥന എന്റെ കർത്താവേ എന്റെ ദൈവമേ കർത്താവായ യേശുവേ, അങ്ങ് കുരിശിൽ ചിന്തിയ തിരുരക്തത്തിന്റെ യോഗ്യതയാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ടു പ്രാർത്ഥിക്കുന്ന എന്നെയും എന്റെ കുടുംബത്തെയും സമൂഹത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും പരിസരങ്ങളെയും അന്തരീക്ഷത്തെയും വഴികളെയും വാഹനങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞ് എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളിൽനിന്നും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിക്കണമേ. ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാരശക്തികളെയും ദുഷ്ടാത്മാക്കളെയും അവയുടെ പ്രവർത്തനങ്ങളെയും കർത്താവായ യേശുവിന്റെ നാമത്തിൽ ബന്ധിച്ച് അവിടുത്തെ പാദപീഠത്തിങ്കൽ വെക്കുന്നു. ആമേൻ. ഈശോ മറിയം യൗസേപ്പേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. എല്ലാ ആത്മാക്കളെയും രക്ഷിക്കണമേ. (ഈ പ്രാർത്ഥനകൾ ഒമ്പത് പ്രാവശ്യം വീതം 40ദിവസം വിശ്വാസത്തോടെ ചൊല്ലണം. സാധിക്കുന്നവർ 40 ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത വിശുദ്ധ കുർബാന സ്വീകരിക്കണം.)