Posts

സങ്കീർത്തനം 91 കർത്താവിൻറെ സംരക്ഷണം

1.അത്യുന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവനും സർവ്വശക്തന്റെ തണലിൽ കഴിയുന്നവനും, 2.കർത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു...

കരുണയുടെ ജപമാല

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ വിശ്വാസപ്രമാണം 1 സ്വർഗ്ഗ, 1 നന്മ,1 ത്രിത്വ സമർപ്പണ പ്രാർത്ഥന: നിത്യപിതാവേ ഞങ്ങളുടെയും ലോകം മുഴു...

കുഞ്ഞുങ്ങളെ ലഭിക്കുവാൻ ദമ്പതികളുടെ പ്രാർത്ഥന

സ്നേഹപിതാവായ ദൈവമേ, ഞങ്ങളെ ദാമ്പത്യജീവിതത്തിൽ പ്രവേശിപ്പിച്ച അങ്ങയോട് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ അഭിലാഷങ്ങളും ആഗ്രഹങ്ങളും നന്നായി അറിയുന്ന കർത്താവേ, അങ്ങേ...

കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന അമ്മയുടെ പ്രാർത്ഥന

സ്നേഹപിതാവായ ദൈവമേ, മാതൃത്വത്തിലൂടെ സൃഷ്ടികർമ്മത്തിൽ പങ്കാളിയാകുന്നതിന് അങ്ങ് എന്നെ ഒരുക്കി കൊണ്ടിരിക്കുകയാണല്ലോ. എന്റെ ഉദരത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്...

തിരുരക്ത സംരക്ഷണ പ്രാർത്ഥന

കാൽവരിയിൽ എനിക്കുവേണ്ടി രക്തം ചിന്തി മരിച്ച യേശുവേ, എന്നെ വിലകൊടുത്തുവാങ്ങിയ യേശുവേ, അവിടുത്തെ അമൂല്യമായ തിരുരക്തം എന്നെ സകല പാപങ്ങളിൽനിന്നും രക്ഷിക്കുമല്ലോ. എ...

ബന്ധന പ്രാർത്ഥന

Image
ബന്ധന പ്രാർത്ഥന എന്റെ കർത്താവേ എന്റെ ദൈവമേ കർത്താവായ യേശുവേ, അങ്ങ് കുരിശിൽ ചിന്തിയ തിരുരക്തത്തിന്റെ യോഗ്യതയാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ടു പ്രാർത്ഥിക്കുന്ന എന്നെയും എന്റെ കുടുംബത്തെയും സമൂഹത്തെയും ബന്ധുമിത്രാദികളെയും ഭവനങ്ങളെയും പരിസരങ്ങളെയും അന്തരീക്ഷത്തെയും വഴികളെയും വാഹനങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞ് എല്ലാ പൈശാചിക ശക്തികളുടെ ആക്രമണങ്ങളിൽനിന്നും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിക്കണമേ. ഞങ്ങളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാരശക്തികളെയും ദുഷ്ടാത്മാക്കളെയും അവയുടെ പ്രവർത്തനങ്ങളെയും കർത്താവായ യേശുവിന്റെ നാമത്തിൽ ബന്ധിച്ച് അവിടുത്തെ പാദപീഠത്തിങ്കൽ വെക്കുന്നു. ആമേൻ. ഈശോ മറിയം യൗസേപ്പേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. എല്ലാ ആത്മാക്കളെയും രക്ഷിക്കണമേ. (ഈ പ്രാർത്ഥനകൾ ഒമ്പത് പ്രാവശ്യം വീതം 40ദിവസം വിശ്വാസത്തോടെ ചൊല്ലണം. സാധിക്കുന്നവർ 40 ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത വിശുദ്ധ കുർബാന സ്വീകരിക്കണം.)

കൊരട്ടി മുത്തിയോടുള്ള പ്രാർത്ഥന

Image
വിളിച്ചാൽ വിളി കേൾക്കുന്ന പരിശുദ്ധ അമ്മ, കൊരട്ടിമുത്തി, ഞങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും അങ്ങ് അറിയുന്നുവല്ലോ. ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാൻ സന്നദ്ധതയുള്ള അമ്മേ, ഞങ്ങളുടെ സഹായത്തിനു വരണമേ. കറയറ്റ ജീവിതം നയിക്കുവാനും സുകൃതങ്ങളിൽ വളരുവാനും മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുവാനും അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.